കേരള മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി സി ശ്യാംസുന്ദർ നാളെ ചുമതലയേക്കും

Nov 24, 2026
കേരള മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി സി ശ്യാംസുന്ദർ നാളെ ചുമതലയേക്കും
c syam sunder
തിരുവനന്തപുരം : കേരള മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ ( KEMDEL) എന്ന പൊതുമേഖല സ്ഥാപനത്തിന്റെ ചെയർമാനായി നാളെ (25/11/2026- ബുധനാഴ്ച) സി ശ്യാംസുന്ദർ ചുമതലയേറ്റെടുക്കും .
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എസ് ടി യു-ഐ ടി സംസ്ഥാന പ്രസിഡന്റുമാണ് ശ്യാംസുന്ദർ .
മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രെസിഡന്റായി പ്രവർത്തിക്കുന്ന ആദ്യ മുസ്ലിം ഇതര നേതാവാണ് ശ്യാം സുന്ദർ .
ഡിവൈ എഫ് ഐയുടെ സംസ്ഥാന ട്രെഷറർ ആയിരുന്ന ഇദ്ദേഹം 2010 ലാണ് സി പി എം വിട്ട് മുസ്ലിം ലീഗിൽ ചേർന്നത് .ലീഗിന്റെ സംസ്ഥാന വർക്കിംഗ് കമ്മിറ്റിയിലും അംഗമാണ് .
ചുമതലയേൽക്കുന്നതിന് മുന്നോടിയായി ശ്യാംസുന്ദർ മുസ്ലിം ലീഗ് നേതാക്കളായ
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ,മന്ത്രി പി കെ കുഞ്ഞാലികുട്ടി , പി എം എ സലാം ഉൾപ്പെടെയുള്ളവരെ സന്ദർശിച്ചു
Jeferson Mathew Thrissur iRINJALAKUDA AREA RELATED NEWS REPORTING , LAST 18 YEARS RUNNING AKSHAYA CENTRE IN IRINJALAKUDA TOWN