പ്രസ് ക്ലബ് ജേർണലിസം കോഴ്‌സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്‌സിലേക്കും കണ്ടൻസ്ഡ് ജേർണലിസം കോഴ്‌സിലേക്കും അപേക്ഷിക്കാനുള്ള തീയതി നീട്ടി. ബിരുദാനന്തര ഡിപ്ലോമയ്ക്ക് ജൂലായ് 6 വരെയും കണ്ടൻസ്ഡ് ജേർണലിസത്തിലേക്ക് ജൂലായ് 20 വരെയും അപേക്ഷിക്കാം. . ഉയർന്ന പ്രായപരിധി 28.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കണ്ടൻസ്ഡ് കോഴ്‌സിന് പ്രായപരിധിയില്ല. ഇതിൻ്റെ ക്ലാസ് സമയം വൈകിട്ട് 6 മുതൽ 7.30 വരെ.അപേക്ഷ ഫോം www.trivandrumpressclub.com വെബ്‌സൈറ്റിൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിൻ്റെ അക്കൗണ്ടിൽ അടച്ചതിൻ്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾ അയയ്ക്കേണ്ട ഇ-മെയിൽ : [email protected] വിശദവിവരങ്ങൾക്ക് :9847949769, 9946108218, 0471- 461415