കാസർഗോഡ് ഗവൺമെൻറ് കോളേജിൽ നാലുവർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കാസർഗോഡ് ഗവൺമെൻറ് കോളേജിൽ നാലുവർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനം  നിർവ്വഹിച്ചു.

                  കാസർഗോഡ് ജില്ലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ കുതിപ്പിന് തുടക്കം കുറിച്ച് നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചു . ദേശീയ വിദ്യാഭ്യാസനയം നാലു വർഷത്തെ ബിരുദ പ്രോഗ്രാമാണ് നിർദ്ദേശിക്കുന്നത്. കാസർഗോഡ് ഗവൺമെൻറ് കോളേജിൽ നാലുവർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ വിഎസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. പി വി മിനി ഡോ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, ഡോ പി യു ജിജോ എ രവീന്ദ്രനാഥറായി പിടിഎ വൈസ് പ്രസിഡണ്ട് എ പ്രേംജിത്ത് എന്നിവർ സംസാരിച്ചു. ഡോ എ വി പ്രദീപ് സ്വാഗതവും ഡോ സിനി ജോസ് നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow