പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിൽ തുടരുന്നു
കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവർക്കും ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവർക്കുമുള്ള മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിലൂടെ തുടരുകയാണ്. അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് സേവനം ആരംഭിച്ചിട്ട് 12 ദിവസം പിന്നിടുമ്പോൾ 50% ലേറെ പേർ മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. പെൻഷൻ മുടങ്ങാതിരിക്കാൻ ഇനി മസ്റ്ററിങ് ചെയ്യാൻ ബാക്കിയുള്ളവർക്ക് അടുത്തുള്ള ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. സെപ്തംബർ മാസം 30 ആണ് മസ്റ്ററിങ് ചെയ്യാനുള്ള അവസാന തീയ്യതി. കിടപ്പുരോഗികൾക്ക് പ്രത്യേകം ഹോം മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്. ഹോം മസ്റ്ററിങ് ആവശ്യമുള്ളവർ മുൻകൂട്ടി അക്ഷയ കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


