കെപ്കോ ചിക്കൻ ഏജൻസികൾക്ക് അപേക്ഷ ക്ഷണിച്ചു

Aug 10, 2026
കെപ്കോ ചിക്കൻ ഏജൻസികൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ) ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്കോ ചിക്കനും മൂല്യവർധിത ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നതിനായി ഏജൻസികൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ രണ്ട് കിലോമീറ്റർ പരിധിയിൽ കെപ്കോ ചിക്കൻ ഏജൻസികൾ ഇല്ലാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രദേശങ്ങളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ള വ്യക്തികളും സ്ഥാപന ഉടമകളും സ്വന്തം വിശദാംശങ്ങളും ഏജൻസി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും ഉൾപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ [email protected] എന്ന ഇ-മെയിൽ വിലാസത്തിലും അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9809159559.