കേരളം ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും ആത്മീയതയുടെയും കേന്ദ്രം : കേരള ഗവർണർ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് ആദരമായി തപാൽ മുദ്രയും, പ്രത്യേക കവറും ഗവർണർ പ്രകാശനം ചെയ്തു സംസ്ഥാന മൃഗം, സംസ്ഥാന പക്ഷി എന്നിവയുടെ ചിത്രമടങ്ങിയ തപാൽ കാർഡുകളും പുറത്തിറക്കി

Aug 10, 2026
കേരളം ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും ആത്മീയതയുടെയും കേന്ദ്രം : കേരള ഗവർണർ
KERALA GOVERNOR
തിരുവനന്തപുരം :10 ആഗസ്റ്റ്   2026
 

കേരളം ഐക്യം,സൗഹാർദ്ദം, ആത്മീയത, പുരാതനമായ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയ്ക്കായി നിലകൊള്ളുന്ന നാടാണെന്ന് കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. തിരുവനന്തപുരത്ത് തപാൽ വകുപ്പ് കേരള സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ തപാൽ മുദ്ര, പ്രീമിയം പ്രത്യേക കവർ എന്നിവയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തപാൽ വകുപ്പ് കേരളത്തിൻ്റെ ഈ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ എത്തിക്കാനും പ്രദർശിപ്പിക്കാനും സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഗോപുരം ആലേഖനം ചെയ്ത തപാൽ മുദ്ര, ക്ഷേത്രത്തിന്റെ പ്രൗഢമായ ചരിത്രവും പാരമ്പര്യവും  ലോകമെമ്പാടും  എത്തിക്കുമെന്നും കേരള ഗവർണർ അഭിപ്രായപ്പെട്ടു. സംസ്ഥാന മൃഗമായ ആന, സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ എന്നിവയുടെ ചിത്രമടങ്ങിയ തപാൽ കാർഡുകളും പുറത്തിറക്കി. തപാൽ കാർഡുകൾ പ്രകൃതിയുമായുള്ള സംസ്ഥാനത്തിന്റെ ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും, സമ്പന്നമായ പ്രകൃതി പാരമ്പര്യവും തനിമയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് അപൂർവ്വ ദേശാടന പക്ഷിയിനങ്ങൾ ഉള്ള കേരളത്തിൽ ഒരു 'പക്ഷി മേള' (Bird Festival) സംഘടിപ്പിക്കുന്നത് സഞ്ചാരികളെയും പക്ഷി നിരീക്ഷകരെയും ആകർഷിക്കാൻ സഹായിക്കുമെന്ന് ഗവർണർ നിർദ്ദേശിച്ചു.

നമ്മുടെ സംസ്‌കാരവും പരിസ്ഥിതിയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന സുപ്രധാന സന്ദേശമാണ് തപാൽ വകുപ്പ് ഈ സംരംഭത്തിലൂടെ മുന്നോട്ടുവെക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി.  ഹർ ഘർ തിരംഗയുടെ ഭാഗമായി വിശിഷ്ടാതിഥികൾ ത്രിവർണ്ണ പതാക പ്രദർശിപ്പിച്ചു.

കേരള സർക്കിൾ ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറൽ ശ്രീ അമിതാഭ് സിംഗ് ഐ.പി.ഒ.എസ് സ്വാഗതം ആശംസിച്ചു. നഗരസഭ ഡെപ്യൂട്ടി മേയർ ശ്രീമതി. ആശാനാഥ് ജി എസ്, ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി  അംഗങ്ങളായ ശ്രീ. ആദിത്യ വർമ്മ, ശ്രീ. കരമന ജയൻ, അഡ്വ എ വേലപ്പൻ നായർ ഫോർട്ട് വാർഡ് കൗൺസിലർ ശ്രീ. ഹരികുമാർ എസ്., പോസ്റ്റൽ സർവീസസ് ഡയറക്ടർ (HQ) ശ്രീ എൻ ആർ ഗിരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.