പുതിയ സംരംഭം തുടങ്ങാം....പത്ത് ലക്ഷം വരെയുള്ള വായ്പയിൽ 6% പലിശ സർക്കാർ അടക്കും...!
ഉദാഹരണം : ബാങ്ക് പലിശ 10% ആണെങ്കിൽ 6% പലിശ സർക്കാർ അടക്കും ബാക്കി 4% പലിശ മാത്രമേ ഈ സ്കീം പ്രകാരം ലോൺ എടുത്തവർ അടക്കേണ്ടതുള്ളൂ.നിങ്ങൾ അടക്കേണ്ട മുതൽ തുകയിൽ സബ്സിഡി ഇല്ല എന്ന കാര്യം കൂടി ശ്രെദ്ധിക്കേണ്ടതുണ്ട്.
നിങ്ങളുടെ സംരംഭം ചെറുതോ വലുതോ ഏത് തന്നെ ആയിക്കോട്ടെ, 10 ലക്ഷം വരെ നിങ്ങൾ ലോൺ എടുക്കുമ്പോൾ 6% പലിശ സർക്കാർ അടക്കും കെ ഇ എൽ എസ് എന്നാണ് ( Kerala Entreprebeur Loan Scheme )/ ഒരു കുടുംബം ഒരു സംരംഭം പദ്ധതി.
ഉദാഹരണം : ബാങ്ക് പലിശ 10% ആണെങ്കിൽ 6% പലിശ സർക്കാർ അടക്കും ബാക്കി 4% പലിശ മാത്രമേ ഈ സ്കീം പ്രകാരം ലോൺ എടുത്തവർ അടക്കേണ്ടതുള്ളൂ.നിങ്ങൾ അടക്കേണ്ട മുതൽ തുകയിൽ സബ്സിഡി ഇല്ല എന്ന കാര്യം കൂടി ശ്രെദ്ധിക്കേണ്ടതുണ്ട്.
ആർക്കൊക്കെ കിട്ടും
പതിനെട്ടു വയസ് തികഞ്ഞ ആർക്കും (ഉത്പാദനം, സേവനം, വ്യാപാരം )ഈ സ്കീം പ്രകാരം ലോൺ എടുക്കാവുന്നതാണ്.ഉദ്യം രജിസ്ട്രേഷൻ ( അക്ഷയ വഴി അപേക്ഷിക്കാം )ഉണ്ടായിരിക്കണം.
2022 ഏപ്രിൽ ഒന്നിന് ശേഷം ലോൺ എടുത്തവർക്കും, ഈ സ്കീം പ്രകാരം പുതിയ ലോൺ എടുക്കുന്നവർക്കും ഈ പദ്ധതി ആനുകൂല്യം ലഭിക്കും.ലോൺ അടക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ ആ വർഷം സബ്സിഡി ലഭിക്കുന്നതല്ല അഞ്ച് വർഷം വരെ കാലാവധിയിൽ ആണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നത്.
താലൂക്ക് വ്യവസായ ഓഫീസുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


