ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം

Nov 4, 2026
ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് 30,000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയനവർഷം തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന, ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന സ്‌കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം. കുടുംബ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയായിരിക്കണം. മറ്റ് സർക്കാർ ഏജൻസികളിൽനിന്ന് ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം ലഭിച്ചവരാകരുത്. അർഹരായ വിദ്യാർഥികൾ സ്ഥാപനമേധാവി മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാർച്ച് 31 വരെ ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471- 2737100, www.scdd.kerala.gov.in.