എഞ്ചിനീയറിംഗ് ഇൻ്റേൺഷിപ്പ്: കെഎസ്ഇആർസി അപേക്ഷ ക്ഷണിച്ചു

Nov 25, 2026
എഞ്ചിനീയറിംഗ് ഇൻ്റേൺഷിപ്പ്: കെഎസ്ഇആർസി അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ (കെഎസ്ഇആർസി) 2026-27 വർഷത്തെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ പുതുതായി ബിരുദം നേടിയ ബി.ടെക് / എം.ടെക് ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങളും നിയന്ത്രണ സംവിധാനങ്ങളും നേരിട്ട് പരിചയപ്പെടുന്നതിനുള്ള മികച്ച അവസരമാണ് ഈ ഇൻ്റേൺഷിപ്പ് പ്രോഗ്രാം. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2026 ഡിസംബർ 28-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പിക്കേണ്ട രീതി, ഇൻ്റേൺഷിപ്പ് സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ എന്നിവ കെ.എസ്.ഇ.ആർ.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.