അപേക്ഷ ക്ഷണിച്ചു
 
                                എ.വി.ടി.എസ് ഗവ. അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളായ കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ (AutoCAD and 3ds Max), അഡ്വാൻസ്ഡ് വെൽഡിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് വെൽഡിംഗിന് വേണ്ട കുറഞ്ഞ യോഗ്യത മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ എൻ.ടി.സി (ഐ.ടി.ഐ) വെൽഡർ. കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ കോഴ്സിന് വേണ്ട യോഗ്യത: ഐ.ടി.ഐ/ ഐ.ടിസി/ എൻ.എ.സി/ ഡിപ്ലോമ/ എൻജിനിയറിങ് ഡിഗ്രി. അപേക്ഷകൾ ഐ.ടി.ഐ കളമശേരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന എ.വി.ടി.എസ് കളമശേരിയിൽ നേരിട്ട് നൽകാം. ഐ.ടി.ഐ ട്രേഡുകൾ (NTC) പാസായവർക്കോ/ ഡിപ്ലോമ/ ഡിഗ്രിയുള്ളവർക്കോ/ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2557275, 9495323026, 6282694108.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            