ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ മനീഷ് ഖന്ന ചുമതലയേറ്റു

Jun 1, 2025
ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ മനീഷ് ഖന്ന   ചുമതലയേറ്റു
air marsham maneesh khanna avsm pvsm

തിരുവനന്തപുരം :ദക്ഷിണ വ്യോമസേനാ മേധാവിയായി 
എയർ മാർഷൽ മനീഷ് ഖന്ന അതി വിശിഷ്ട സേവാ മെഡൽ (AVSM), വായു സേന മെഡൽ (VM), ഇന്ന് (ജൂൺ 01) ആക്കുളം ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത്  ചുമതലയേറ്റു

1986 ഡിസംബർ 06-ന് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിൽ കമ്മീഷൻ ചെയ്യപ്പെട്ട എയർ ഓഫീസർ, 'എ' കാറ്റഗറി യോഗ്യതയുള്ള ഫ്ലൈയിംഗ് ഇൻസ്ട്രക്ടറും നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, കോളേജ് ഓഫ് എയർ വാർഫെയർ, നാഷണൽ ഡിഫൻസ് കോളേജ് എന്നിവയിലെ പൂർവ്വ വിദ്യാർത്ഥിയുമാണ്.  

വിവിധ യുദ്ധവിമാനങ്ങളിലും പരിശീലന വിമാനങ്ങളിലുമായി 4000 മണിക്കൂറിലധികം പറക്കൽ പരിചയം എയർ ഓഫീസർക്കുണ്ട്. വ്യോമ പ്രതിരോധം, ഗ്രൗണ്ട് അറ്റാക്ക്, സ്ട്രാറ്റജിക് റെക്കണൈസൻസ്, ഇലക്ട്രോണിക് വാർഫെയർ എന്നിവയിലെ സമ്പന്നമായ പ്രവർത്തന പരിചയത്തിന് പുറമേ, ബോട്സ്വാന പ്രതിരോധ സേനയിലെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ എന്ന നിലയിൽ അന്താരാഷ്ട്ര നിയമനം ഉൾപ്പെടെ പരിശീലന മേഖലയിൽ എയർ മാർഷലിന് വിപുലമായ പരിചയമുണ്ട്.

ഏകദേശം നാല് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ മഹത്തായ സേവന ജീവിതത്തിൽ, എയർ മാർഷൽ പ്രധാനപ്പെട്ട കമാൻഡ്, സ്റ്റാഫ് നിയമനങ്ങൾ വഹിച്ചിട്ടുണ്ട്. ഫൈറ്റർ സ്ക്വാഡ്രണിലെ കമാൻഡിംഗ് ഓഫീസർ, എയർക്രൂ എക്സാമിനിംഗ് ബോർഡ്, ഒരു പ്രധാന ഫ്ലൈയിംഗ് ബേസ്, അഡ്വാൻസ് ഹെഡ്ക്വാർട്ടേഴ്സ്, വെസ്റ്റേൺ എയർ കമാൻഡ്, കോളേജ് ഓഫ് എയർ വാർഫെയറിൽ (CAW) കമാൻഡന്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിലവിലെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ് എയർ മാർഷൽ സൗത്ത് വെസ്റ്റേൺ എയർ കമാൻഡിൽ (SWAC) സീനിയർ എയർ സ്റ്റാഫ് ഓഫീസർ (SASO) ആയിരുന്നു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.