ക്ലാസിക്കൽ ഡാൻസിൽ നിരവധി സ്റ്റേജുകളിൽ കഴിവ് തെളിയിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി നന്ദന
നാട്ടിലെ താരമായി അഞ്ചാം ക്ലാസുകാരി ഗൗരി നന്ദന
എരുമേലി :ക്ലാസിക്കൽ നൃത്ത വേദികളിൽ തിളങ്ങി നാട്ടിലെ താരമായി അഞ്ചാം ക്ലാസുകാരി ഗൗരി നന്ദന എന്ന കൊച്ചു മിടുക്കി .കഴിഞ്ഞ അക്കാദമിക് വർഷത്തെ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുകയുണ്ടായി എരുമേലി നിർമല പബ്ലിക്ക് സ്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഗൗരി നന്ദന .കഴിഞ്ഞ ദിവസം കൂവപ്പള്ളി ഞർക്കലക്കാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം പ്രേതിഷ്ഠ മഹോത്സവം അനുബന്ധിച്ചു ഗൗരി നന്ദന നടത്തിയ ക്ലാസിക്കൽ ഡാൻസ് ഭക്തരുടെ വളരെയധികം പ്രശംസ ഏറ്റുവാങ്ങുകയുണ്ടായി കഴിഞ്ഞ വർഷം നിരവധി സ്റ്റേജുകളിൽ ക്ലാസിക്കൽ നൃത്തപരിപാടി അവതരിപ്പിക്കുകയുണ്ടായി ഗൗരി .
എഴുതുകാരനും പരിസ്ഥിതി പ്രവർത്തകനുമായ രവീന്ദ്രൻ എരുമേലിയുടെ ചെറുമകളും ,എരുമേലി മേലേക്കൂറ്റ് റോബിന്റെയും കൂവപ്പള്ളി അക്ഷയ സെന്റർ ആധാർ ഓപ്പറേറ്ററുമായ രതിയുടെയും മകൾ ആണ് ഗൗരിനന്ദന റോബിൻ .