നിയമനം

Mar 11, 2026
നിയമനം

ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ തൃശ്ശൂരിൽ പ്രവര്‍ത്തിക്കുന്ന  വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ  വാര്‍ഡനെ നിയമിക്കുന്നു. 25നും 45 നും ഇടയില്‍ പ്രായമുളള പത്താം ക്ലാസ് പാസായ മൂന്നു വർഷം പ്രവൃത്തിപരിചയമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താൽപര്യമുളളവര്‍  യോഗ്യതയും പ്രവർത്തി പരിചയവും  തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 13 ന് രാവിലെ 10.30 ന്  എറണാകുളം മേഖലാ ഓഫീസിൽ നടത്തുന്ന വാക്ക്-ഇൻ ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍: 9188941788. പ്രിൻസിപ്പൽ നിയമനം പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള ഞാറനീലി ഡോ. അംബേദ്‌കർ വിദ്യനികേതൻ സി ബി എസ് ഇ സ്കൂളിലേയ്ക്ക് 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 31ന് മുമ്പ് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കണം. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർമാത്രം അപേക്ഷിച്ചാൽ മതിയാകും.