ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ചുത്തരവായി

Aug 16, 2026
ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ചുത്തരവായി

ഓണം പ്രമാണിച്ച് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4,500 രൂപ ബോണസും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയും സര്‍ക്കാര്‍ അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപയും ഓണം അഡ്വാൻസായി 20,000 രൂപയും ലഭിക്കും. ആനുകൂല്യങ്ങളുടെ വിതരണം ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കും.ഓണക്കാല ആനുകൂല്യങ്ങളുടെ വിവരങ്ങൾസര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ബോണസ്: 4,500 രൂപ (50,000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക്)ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്കുള്ള ഉത്സവബത്ത: 3,000 രൂപസര്‍വീസ് പെന്‍ഷന്‍കാരുടെ ഉത്സവബത്ത: 1,250 രൂപഓണം അഡ്വാന്‍സ് (സ്ഥിര ജീവനക്കാര്‍ക്ക്): 20,000 രൂപപാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ജീവനക്കാരുടെ അഡ്വാന്‍സ്: 6,000 രൂപഅങ്കണവാടി/ബാലവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, പാലിയേറ്റീവ് നഴ്സുമാര്‍ തുടങ്ങിയവരുടെ ഉത്സവബത്ത: 1,450 രൂപ