ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവ്

Nov 10, 2026
ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവ്

വടകര സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12-ന് രാവിലെ 10.30 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വടകര സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400006491 എന്ന നമ്പറില്‍ വിളിക്കാം.