ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Nov 10, 2026
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ മെക്കാനിക് ഡീസല്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ പൊതു വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എഐസിടിഇ/യുജിസി അംഗീകൃത എഞ്ചിനീയറിംഗ് കോളേജ്/സര്‍വകലാശാലയില്‍ നിന്ന് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും, ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഒരു വര്‍ഷത്തെ അധ്യാപന-ഇന്റസ്ട്രി പരിചയവും. അല്ലെങ്കില്‍, എഐസിടിഇ അംഗീകൃത ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും, ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ രണ്ട് വര്‍ഷത്തെ അധ്യാപന-ഇന്റസ്ട്രി പരിചയവും. അല്ലെങ്കില്‍, മെക്കാനിക് ഡീസല്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി പാസായ ശേഷം ഓട്ടോമൊബൈല്‍/ട്രാന്‍സ്‌പോര്‍ട്ടേഷന്‍/കണ്‍സ്ട്രക്ഷന്‍/മറൈന്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ അധ്യാപന-ഇന്റസ്ട്രി പരിചയം. അവശ്യ യോഗ്യത: റെഗുലര്‍/ആര്‍പിഎല്‍ നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് (എന്‍സിഐസി). താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളും പകര്‍പ്പുകളും സഹിതം നവംബര്‍ 11-ന് രാവിലെ 11 കൊയിലാണ്ടി ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 2631129, 9447665617.