ഓപ്ഷൻ സമർപ്പണം

Nov 29, 2026
ഓപ്ഷൻ സമർപ്പണം

സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-27 വർഷത്തെ പ്രൊഫഷണൽ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്‌പെക്ടർ & ഫാർമസി ഡിപ്ലോമാ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ച് www.lbscentre.kerala.gov.in ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർഥികൾ ഡിസംബർ 2 നകം കോളേജ്/ കോഴ്‌സ് ഓപ്ഷനുകൾ സമർപ്പിക്കണം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. ട്രയൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.