അപേക്ഷ ക്ഷണിച്ചു
കർഷക ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യം കൃഷിഭവൻ പരിധിയിലെ മികച്ച കർഷകരെയും കൃഷിക്കൂട്ടങ്ങളെയും ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവകൃഷി കർഷകൻ/കർഷക, വനിതാ കർഷക, യുവ കർഷകൻ/കർഷക, മുതിർന്ന കർഷകൻ/കർഷക, SC/ST വിഭാഗം കർഷകൻ/കർഷക, വിദ്യാർത്ഥി കർഷകൻ/കർഷക, പച്ചക്കറി കർഷകൻ/കർഷക, മട്ടുപ്പാവ് കർഷകൻ/കർഷക, തേനീച്ച കർഷകൻ/കർഷക, മികച്ച കൃഷിക്കൂട്ടം, മികച്ച കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിലാണ് ആദരവ് നൽകുന്നത്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെയും കരം അടച്ച രസീതിന്റെയും പകർപ്പുകൾ സമർപ്പിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കൃഷിഭവനിൽ നിന്ന് കർഷക ദിനത്തോടനുബന്ധിച്ച് ആദരവ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകൾ ശ്രീകാര്യം കൃഷിഭവനിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 5. കൂടുതൽ വിവരങ്ങൾക്ക് 9383470176 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം


