കോട്ടയം ജില്ലാ വാർത്തകൾ

Aug 4, 2026
കോട്ടയം ജില്ലാ വാർത്തകൾ

സർവേ എന്യൂമറേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു

 സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേ ജോലിക്കായി എന്യൂമറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കോട്ടയം ജില്ലയിൽ രണ്ട് ഒഴിവുകൾ. യോഗ്യത: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ് അല്ലെങ്കിൽ കോമേഴ്സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്‌സ് ഒരു പ്രധാന/ഉപവിഷയമായി പഠിച്ചിരിക്കണം). കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം സർവേ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർക്കു മുൻഗണന. പ്രായം: 35 വയസ് കവിയരുത്. താത്പര്യമുള്ളവർ https://forms.gle/t3PYBhPelipC88Cs9 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ഓഗസ്റ്റ് പത്തിനകം അപേക്ഷിക്കണം. വിവരങ്ങൾക്ക് സാമ്പത്തിക സ്ഥിതിവിവ​രകണക്ക് വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:: 04812995556

 പ്രീമെട്രിക് സ്‌കോളർഷിപ്പ്

 അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രീമെട്രിക് സ്‌കോളർഷിപ്പിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. തോട്ടിപ്പണി ചെയ്യുന്നവർ, അപകടകരമായ മാലിന്യനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ, തോൽ ഊറയ്ക്കിടുന്ന തൊഴിൽ ചെയ്യുന്നവർ, മാലിന്യം ശേഖരിക്കുന്നവർ, അഴുക്കുചാലിലെ അപകടങ്ങളിൽ മരണപ്പെടുകയോ വൈകല്യം നേരിടേണ്ടി വരികയോ ചെയ്തവരുടെ ആശ്രിതർ എന്നിവരുടെ മക്കൾക്ക് അപേക്ഷിക്കാം. ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും. ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന സ്ഥാപനതലത്തിൽ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ/ബ്ലോക്ക്/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: 0481-2562503

സ്‌കോളർഷിപ്പ്

 ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, ഇ-ഗ്രാന്റ് മുഖേന സ്‌കോളർഷിപ്പ് കൈപ്പറ്റുന്നതായ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപ വരെയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ ജില്ലാ/ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ-04812562503

സ്‌കോളർഷിപ്പ് 

 പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന പ്രത്യേക പ്രോൽസാഹന സമ്മാന പദ്ധതി സ്‌കോളർഷിപ്പിന്റെ ഒന്നാം ഘട്ട അപേക്ഷകൾ ഇ -ഗ്രാന്റ്‌സ് 3.0 പോർട്ടൽ മുഖേന ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. ഫോൺ - 0481-2562503 0471-2737251, 2737252, ഇ-മെയിൽ [email protected]

ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷൻ 

 പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐ യിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ നേരിട്ടെത്തണം. ഫോൺ: 9747482771, 9747598648, 9446616330, 04812551062.

കോഴിക്കുഞ്ഞ് വിതരണം

 ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ ഒരുദിവസം പ്രായമുള്ള പൂവൻ കോഴികുഞ്ഞുങ്ങളെ അഞ്ചുരൂപ നിരക്കിൽ ലഭിക്കും. പ്രവൃത്തിദിവസങ്ങളിൽ 10.30 മുതൽ 3. 30 വരെ ബുക്ക് ചെയ്യാം. ഫോൺ: 0479 2452277

ഉജ്ജ്വലബാല്യം 2025 പുരസ്‌കാരം

 വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരം-2025' കോട്ടയം ജില്ലയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 6-18 വയസിനിടയിലുള്ളവരിൽ അസാധാരണ കഴിവ് തെളിയിച്ചവർക്കാണ് പുരസ്‌കാരം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നിങ്ങനെ ഒന്നിൽ അസാധാരണ കഴിവ് തെളിയിച്ചിട്ടുള്ളവരായിരിക്കണം. ഭിന്നശേഷിക്കാർക്കും പുരസ്‌കാരമുണ്ട്. അപേക്ഷാഫോം www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സെപ്റ്റംബർ 10 വൈകിട്ട് അഞ്ചിനകം കളക്‌ട്രേറ്റിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ലഭിക്കണം: വിശദവിവരങ്ങൾക്ക് 0481 2580548, 8281899464.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്

 ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിതാറാണി ഓഗസ്റ്റ് 10, 17, 24 തീയതികളിൽ കോട്ടയം സിവിൽസ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിൽ സിറ്റിംഗ് നടത്തും. ഫോൺ: 0474-2792892. ടെൻഡർ ക്ഷണിച്ചു കോട്ടയം: ഉഴവൂർ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള രാമപുരം, കാണക്കാരി, മാഞ്ഞൂർ സെക്ടറിലെ 83 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നുദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിന് കെപ്‌കോ/ പ്രാദേശിക മുട്ട വിതരണക്കാർ/കുടുംബശ്രീ സംരംഭകർ എന്നിവരിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. അതത് പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർമാർ ഓഗസ്റ്റ് 17 ഉച്ചക്ക് ഒരുമണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ കോഴായിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസിൽ നിന്നറിയാം. ഫോൺ: 9188959705.

അറിയിപ്പ്

 എടത്വാ-മാമ്പുഴക്കരി റോഡിലും കിടങ്ങറ-വാലടി മുളയ്ക്കാംതുരുത്തി റോഡിലും വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുള്ളതിനാൽ ഗതാഗതം സുരക്ഷിതമാകുന്നതുവരെ ഈ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കി ബദൽ പാതകൾ ഉപയോഗിക്കമെന്ന് കെ.എസ്.ടി.പി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.