അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. എ.ഐ.സി.ടി.ഇ നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതയാണ് പരിഗണിക്കുക. ഡിസംബർ ഒന്നിന് രാവിലെ 10 ന് ബന്ധപ്പെട്ട അസ്സൽ രേഖകൾ സഹിതം ടെസ്റ്റ്/ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0470-2627400.


