ഇന്ത്യയില്‍ താമസിക്കുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട വിദേശ പൗരന്മാർക്കും അഭയാർത്ഥികൾക്കും പാസ്‌പോർട്ട്, വീസ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ¬കേന്ദ്ര സർക്കാർ.

Nov 6, 2026
ഇന്ത്യയില്‍ താമസിക്കുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട വിദേശ പൗരന്മാർക്കും അഭയാർത്ഥികൾക്കും പാസ്‌പോർട്ട്, വീസ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ¬കേന്ദ്ര സർക്കാർ.
PASSPORT INDIA
ഇന്ത്യയില്‍ താമസിക്കുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട വിദേശ പൗരന്മാർക്കും അഭയാർത്ഥികൾക്കും പാസ്‌പോർട്ട്, വീസ ചട്ടങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ¬കേന്ദ്ര സർക്കാർ. പുതിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ഓർഡർ പ്രകാരം തിരിച്ചറിയൽ രേഖകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാര്‍ക്ക് നേപ്പാൾ, ഭൂട്ടാൻ അതിർത്തി കടക്കാൻ പാസ്‌പോർട്ട് നിർബന്ധമല്ല.‌‌ നേപ്പാൾ, ഭൂട്ടാൻ പൗരന്മാര്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നതിനും ഈ ഇളവ് ബാധകമാണ്. 2015 ജനുവരി 9-ന് മുന്‍പ് ഇന്ത്യയിലെത്തി രജിസ്റ്റർ ചെയ്ത ശ്രീലങ്കൻ തമിഴർക്കും, മതപീഡനം മൂലം ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും 2024 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജെയിൻ, പാഴ്‌സി, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും പാസ്‌പോർട്ട്, വീസ ചട്ടങ്ങളിൽ ഇളവുണ്ട്. കൂടാതെ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന പാകിസ്ഥാൻ പൗരന്മാർ, വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി മടങ്ങിയെത്തിയവർ, പഴയ പാസ്‌പോർട്ട് കൈവശമുള്ള
മലേഷ്യൻ/സിംഗപ്പൂർ ഇന്ത്യൻ വംശജർ, എന്നിവർക്കും, ഔദ്യോഗിക ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന ഇന്ത്യൻ കര, നാവിക, വ്യോമസേനാ അംഗങ്ങൾക്കും ഔദ്യോഗിക വാഹനങ്ങളിൽ ഒപ്പമുള്ള കുടുംബാംഗങ്ങൾക്കും ഇളവ് ലഭിക്കും.
Jeferson Mathew Thrissur iRINJALAKUDA AREA RELATED NEWS REPORTING , LAST 18 YEARS RUNNING AKSHAYA CENTRE IN IRINJALAKUDA TOWN