വാല്‍പ്പാറയില്‍ തേയിലത്തോട്ടത്തില്‍ കരടിയിറങ്ങി
തമിഴ്നാട്ടില്‍ വാല്‍പ്പാറ പൊള്ളാച്ചി പാതയില്‍ തേയിലത്തോട്ടത്തില്‍ കരടിയിറങ്ങി

ചെന്നൈ: തമിഴ്നാട്ടില്‍ വാല്‍പ്പാറ പൊള്ളാച്ചി പാതയില്‍ തേയിലത്തോട്ടത്തില്‍ കരടിയിറങ്ങി. വിനോദസഞ്ചാരികള്‍ പകര്‍ത്തിയ കരടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തൊഴിലാളി ലയങ്ങള്‍ക്ക് സമീപമാണ് കരടിയെ കണ്ടത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കരടി ഇപ്പോള്‍ കാട്ടിലേക്ക് കയറിയെന്നാണ് വനംവകുപ്പിന്റെ നിഗമനം.
ജാഗ്രത പാലിക്കണമെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.