തെ​ങ്ങി​ൻ​തോ​പ്പ് ചി​ഹ്ന​വു​മാ​യി ബി​ഡി​ജെ​എ​സ്; ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം 12 മ​ണ്ഡ​ല​ങ്ങ​ളി​ൽ

Mar 16, 2026

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെ​എ​സ് തെ​ങ്ങി​ൻ​തോ​പ്പ് ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി. പു​തി​യ ചി​ഹ്ന​ത്തി​നൊ​പ്പം കേ​രം തി​ങ്ങും കേ​ര​ള​നാ​ടി​നെ വീ​ണ്ടെ​ടു​ക്കാ​ൻ ബി​ഡി​ജെ​എ​സ് എ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യം.

അ​രൂ​രി​ൽ അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ്, കു​ട്ട​നാ​ട്ടി​ൽ സ​ന്തോ​ഷ് ശാ​ന്തി, കാ​യം​കു​ള​ത്ത് ത​മ്പി മേ​ട്ടു​ത​റ, കോ​ട്ട​യ​ത്ത് പി. ​അ​നി​ൽ​കു​മാ​ർ, ക​ടു​ത്തി​രു​ത്തി​യി​ൽ സു​രേ​ഷ് എ​ട്ടി​ക്കു​ന്നേ​ൽ, ഉ​ടു​മ്പ​ൻ​ചോ​ല സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് ബി​ഡി​ജെ​എ​സി​നാ​യി ജ​ന​വി​ധി തേ​ടു​ക.

കു​ന്നം​കു​ള​ത്ത് റി​ജി​ൽ കെ.​ആ​ർ, നെ​ന്മാ​റ​യി​ൽ എ.​എ​ൻ. അ​നു​രാ​ഗ്, കൊ​ടു​വ​ള്ളി​യി​ൽ ഗി​രി പ​മ്പ​നാ​ൽ, കോ​ട്ട​ക്ക​ലി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ ചു​ങ്ക​പ്പ​ള്ളി, നി​ല​മ്പൂ​രി​ൽ ഗി​രീ​ഷ് മേ​ക്കാ​ട്, പേ​രാ​വൂ​രി​ൽ പൈ​ലി വാ​തി​യാ​ട്ട് എ​ന്നി​വ​രും ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.