തെങ്ങിൻതോപ്പ് ചിഹ്നവുമായി ബിഡിജെഎസ്; ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം 12 മണ്ഡലങ്ങളിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് തെങ്ങിൻതോപ്പ് ചിഹ്നത്തിൽ മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലേക്ക് ബിഡിജെഎസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി. പുതിയ ചിഹ്നത്തിനൊപ്പം കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ ബിഡിജെഎസ് എന്നതാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം.
അരൂരിൽ അഡ്വ. പി.എസ്. ജ്യോതിസ്, കുട്ടനാട്ടിൽ സന്തോഷ് ശാന്തി, കായംകുളത്ത് തമ്പി മേട്ടുതറ, കോട്ടയത്ത് പി. അനിൽകുമാർ, കടുത്തിരുത്തിയിൽ സുരേഷ് എട്ടിക്കുന്നേൽ, ഉടുമ്പൻചോല സംഗീത വിശ്വനാഥൻ എന്നിവരാണ് ബിഡിജെഎസിനായി ജനവിധി തേടുക.
കുന്നംകുളത്ത് റിജിൽ കെ.ആർ, നെന്മാറയിൽ എ.എൻ. അനുരാഗ്, കൊടുവള്ളിയിൽ ഗിരി പമ്പനാൽ, കോട്ടക്കലിൽ സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, നിലമ്പൂരിൽ ഗിരീഷ് മേക്കാട്, പേരാവൂരിൽ പൈലി വാതിയാട്ട് എന്നിവരും ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്


