അക്ഷയ ന്യൂസ് കേരള മാധ്യമ ലോകത്തിന് മാതൃക : അഡ്വ. മുഹമ്മദ് ഷാ പി.എ.
തികച്ചും സത്യസന്ധവും നിഷ്പക്ഷവും ജനോപകാര പ്രദവുമായ വാർത്തകളിലൂടെ മാധ്യമ ലോകത്തിന് മാതൃകയാണ് അക്ഷയ ന്യൂസ് കേരള എന്ന് അഡീഷണൽ അഡ്വക്കറ്റ് ജനറൽ മുഹമ്മദ് ഷാ പി.എ പ്രസ്താവിച്ചു. അക്ഷയ ന്യൂസ് കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആധാരം എഴുത്ത് പരീക്ഷയ്ക്കായുള്ള പരിശീലന ക്ലാസ്സ് എറണാകുളം ആശീർ ഭവനിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധാരം എഴുത്തുകാർ സത്യസദ്ധരും സാമൂഹ്യ പ്രബന്ധത ഉള്ളവരുമായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ഉദ്ഘാടന പരിപാടിയിൽ ഇവോയ്സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയരക്ടർ ജഫേഴ്സൻ മാത്യു അധ്യക്ഷനായിരുന്നു. ചടങ്ങിൽവെച്ച് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ അബ്രഹാമിന്റെ അച്ചനും അക്ഷയ സംരംഭകനുമായ അരുണിനെയും വർഷങ്ങളായി കേരളത്തിലെ അക്ഷയ സംരംഭകരുടെ ആധാർ സംബന്ധമായ സംശയദുരീകരണം നടത്തി വരുന്ന കോഴിക്കോട് അക്ഷയ ജില്ലാ ഓഫീസിലെ ജിതിൻ രാജിനെയും ഉപഹാരം നൽകി ആദരിച്ചു. ഇവോയിസ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡിന്റെ സെക്രട്ടറി സോണി ആസാദ്, ഡയരക്ടർമാരായ പ്രജീഷ് കോഴിക്കോട്, രാജേഷ് ചാത്തമംഗലം, സജയ് തിരുവനന്തപുരം, മനോജ് തോമസ്, റാഷിക് കണ്ണൂർ, ഷാജഹാൻ പത്തനംതിട്ട , നിസാർ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. അക്ഷയ ന്യൂസ് കേരള ചീഫ് എഡിറ്റർ പ്രമോദ് കെ റാം സ്വാഗതവും ഡയരക്ടർ നിഷാന്ത് സി.വൈ നന്ദിയും പറഞ്ഞു. സബ് രജിസ്റ്റാർ മുഹമ്മദ് മുസ്തഫ, സിമി ഇരിഞ്ഞാലകുട എന്നിവർ ക്ലാസ്സെടുത്തു. ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന പരിപാടിയിൽ ഇവോയ്സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയരക്ടർ ജഫേഴ്സൻ മാത്യു അധ്യക്ഷനായിരുന്നു. ചടങ്ങിൽവെച്ച് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ അബ്രഹാമിന്റെ അച്ചനും അക്ഷയ സംരംഭകനുമായ അരുണിനെയും വർഷങ്ങളായി കേരളത്തിലെ അക്ഷയ സംരംഭകർക്കുവേണ്ടി ആധാർ സംബന്ധമായ സംശയദുരീകരണം നടത്തി വരുന്ന കോഴിക്കോട് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിലെ ജിതിൻ രാജിനെയും ഉപഹാരം നൽകി ആദരിച്ചു. ഇവോയിസ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡിന്റെ സെക്രട്ടറി സോണി ആസാദ്, ഡയരക്ടർമാരായ പ്രജീഷ് കോഴിക്കോട്, രാജേഷ് ചാത്തമംഗലം, സജയ് തിരുവനന്തപുരം, സൂരജ് എ , മനോജ് തോമസ്, റാഷിക് കണ്ണൂർ, ഷാജഹാൻ പത്തനംതിട്ട , നിസാർ മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. അക്ഷയ ന്യൂസ് കേരള ചീഫ് എഡിറ്റർ പ്രമോദ് കെ റാം സ്വാഗതവും ഡയരക്ടർ നിഷാന്ത് സി.വൈ നന്ദിയും പറഞ്ഞു. സബ് രജിസ്റ്റാർ മുഹമ്മദ് മുസ്തഫ, സിമി ഇരിഞ്ഞാലകുട എന്നിവർ ക്ലാസ്സെടുത്തു. ആധാരം എഴുത്ത് പരിശീലന ക്ലാസ് വിജയകരമായി പൂർത്തീകരിച്ചവർക്ക് ഡയരക്ടർ സോജൻ ജേക്കബ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


