കാര്‍ഷിക യന്ത്രോപകരണങ്ങള്‍ സബ്‌സിഡിയോടെ വാങ്ങാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

Agri Machinery in Subsidey Rate

Sep 17, 2026
കാര്‍ഷിക യന്ത്രോപകരണങ്ങള്‍ സബ്‌സിഡിയോടെ വാങ്ങാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ സബ്‌സിഡിയോടെ വാങ്ങാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം പ്രോത്‌സാഹിപ്പിക്കുന്നതിനായി   നടപ്പിലാക്കുന്ന   സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (SMAM 2026-27) പദ്ധതി പ്രകാരം കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യ വര്‍ധിത   പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും  സബ്‌സിഡിയോടെ ലഭിക്കും.  

വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെയാണ് സബ്‌സിഡി.
വ്യക്തിഗത ഗുണഭോക്താക്കള്‍ക്കായുള്ള അപേക്ഷകളില്‍, അര്‍ഹരായ അപേക്ഷകരുടെ എണ്ണം അനുവദിച്ചിട്ടുള്ള ലക്ഷ്യത്തേക്കാള്‍ കൂടുതലാകുന്ന സാഹചര്യങ്ങളില്‍, ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെ  ഗുണഭോക്തൃ തിരഞ്ഞെടുപ്പ് നടത്തും.    ലോട്ടറി നടപടികളുടെ തീയതി, സമയം, ഫലം എന്നിവ Agrimachinery Portal മുഖേന പ്രസിദ്ധീകരിക്കും.

  അപേക്ഷകള്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 22 മുതല്‍ ഒക്‌ടോബര്‍ 15   വൈകിട്ട്  അഞ്ച് വരെ നല്‍കാം.അപേക്ഷ സമര്‍പ്പിക്കുവാന്‍ അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദര്‍ശിക്കുക

കൂടുതല്‍  വിവരങ്ങള്‍ക്ക്:   അതത് കൃഷിഭവനുമായോ  കൃഷി അസിസ്റ്റന്റ്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസുമായോ ബന്ധപ്പെടാം