പാലക്കാട് വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പാലക്കാട്ട് രണ്ട് കുട്ടികളുടെ മൃതദേഹം വീട്ടിലെ വാട്ടർടാങ്കിൽ കണ്ടെത്തി. അഞ്ചും മൂന്നും വയസുള്ള കുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജെനിഫർ ജൂലിയറ്റ് (5), റോബിൻ (3) എന്നിവരാണ് മരിച്ചത്. കുട്ടികൾ പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എങ്ങനെയാണ് ഇവർ വാട്ടർടാങ്കിൽ വീണതെന്ന് അറിയില്ല എന്നുമാണ് കുടുംബത്തിന്‍റെ പ്രതികരണം. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


