നെയ്യാറ്റിൻകരയിൽ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി
ആലത്തൂർ സ്വദേശി ഷൈലനാണ് ജോലിക്കിടെ മണ്ണിനടിയിൽ കുടുങ്ങിയത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. ആലത്തൂർ സ്വദേശി ഷൈലനാണ് ജോലിക്കിടെ മണ്ണിനടിയിൽ കുടുങ്ങിയത്. ഇന്ന് ഉച്ചയോടെ നെയ്യാറ്റിൻകര ആനാവൂരിൽ തോട്ടത്തിൽ മണ്ണെടുക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്.അരമണിക്കൂറിലേറെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഷൈലന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗം പൂർണമായും മണ്ണിനടിയിലായിരുന്നു. ശരീരത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും ഷൈലന്റെ കാലിന്റെ ഭാഗം ഉള്‍പ്പെടെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.പോലീസും ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്ത്തനത്തൊടുവിലാണ് ഇയാളെ പുറത്തെടുത്തത്.