എംജിയിൽ ഓൺലൈൻ യുജി, പിജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി സെപ്റ്റംബർ 10

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയുടെ ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. എംബിഎ (ഹ്യൂമൻ റിസോഴ്സസ് മാനേജ്‌മെന്റ്, മാർക്കറ്റിങ്, ഫിനാൻസ്), എംകോം(ഫിനാൻസ് ആൻഡ് ടാക്സേഷൻ), എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമിക്സ്, ബികോം (ഓണേഴ്‌സ്) ബിബിഎ (ഓണേഴ്‌സ്), ബിഎ പൊളിറ്റിക്കൽ സയൻസ് (ഓണേഴ്‌സ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷനാണ് പ്രോഗ്രാം നടത്തുന്നത്. യുജിസിയുടെ അംഗീകാരമുള്ള പ്രോഗ്രാമുകൾ റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. ലോകത്തെവിടെനിന്നും ചേർന്നുപഠിക്കാം. വിവിധ കാരണങ്ങളാൽ കോളേജിൽ പഠിക്കാൻ കഴിയാതിരുന്നവർക്കും ജോലിയോടൊപ്പം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും പ്രവേശനം നേടാം.
റെഗുലർ പ്രോഗ്രാമുകൾക്കൊപ്പം ഓൺലൈൻ പ്രോഗ്രാമുകൾ ചെയ്യാനാകും. ഓണേഴ്‌സ് ബിരുദ പഠനം നാലുവർഷമാണെങ്കിലും ആവശ്യമായ ക്രെഡിറ്റ് നേടി മൂന്നുവർഷം പൂർത്തീകരിക്കുന്നവർക്കും ബിരുദംനേടാവുന്ന രീതിയിലാണ് പാഠ്യപദ്ധതി. ലൈവ് ഇന്ററാക്ടീവ് സെഷനുകൾക്കുപുറമേ റെക്കോഡ് ചെയ്ത വീഡിയോ ക്ലാസുകളും ഇ-ലേണിങ് മെറ്റീരിയലുകളും ഉപയോഗിക്കുന്നു. വീട്ടിലിരുന്ന് എഴുതാവുന്ന റിമോട്ട്‌ലി പ്രോക്ടേഡ് പരീക്ഷയാണ് നടത്തുക.വിവരങ്ങൾക്ക് 9188918258, 8547852326.