ഐ ഐ എം സി അവസാനവട്ട സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ (ഐ ഐ എം സി) നടത്തുന്ന വിവിധ മാധ്യമ അനുബന്ധ കോഴ്സുകളിൽ പൊതുവിഭാഗത്തിലും, സംവരണ വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനവട്ട സ്പോട്ട് അഡ്മിഷൻ്റെ ഓൺലൈൻ രെജിസ്ട്രേഷൻ ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ നടക്കും. കോട്ടയം ക്യാമ്പസ്സിലെ എം. എ ഇൻ ന്യൂ മീഡിയ കമ്മ്യൂണിക്കേഷൻസ്, പി ജി ഡിപ്ലോമ ഇൻ ജേർണലിസം (ഇംഗ്ലീഷ്) എന്നീ കോഴ്സുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിശദ വിവരങ്ങൾക്ക് iimc.admissions.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.