ഐ സി എം ആർ പദ്ധതിയിലേക്ക് അഭിമുഖം
സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ധനസഹായത്തോടെ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്-I തസ്തികയിൽ നിയമനത്തിന് ഫെബ്രുവരി 18 ന് അഭിമുഖം നടത്തും. ഒരു ഒഴിവാണ് നിലവിലുള്ളത്. മെഡിക്കൽ ലബോറട്ടറി ടെക്നോളജി/മെഡിക്കൽ മൈക്രോബയോളജി/മെഡിക്കൽ ബയോകെമിസ്ട്രി ബിരുദം, അല്ലെങ്കിൽ എം.എൽ.ടി ഡിപ്ലോമയും അനുബന്ധ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ക്ലിനിക്കൽ സാംപിളുകൾ കൈകാര്യം ചെയ്ത് പരിചയവും മോളിക്കുലാർ ടെക്‌നിക്സ് ഉപയോഗിച്ച് രോഗനിർണയം നടത്തിയ അനുഭവവും അഭിലഷണീയ യോഗ്യതകളാണ്. അന്നേദിവസം രാവിലെ 10.30ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ ഇൻഫെക്ഷ്യസ് ഡിസീസസ് വകുപ്പിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ രാവിലെ 9.30 നകം റിപ്പോർട്ട് ചെയ്യണം. പ്രതിമാസം 18,000 രൂപയും ബാധകമായ എച്ച്.ആർ.എയും ശമ്പളമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം ഹാജരാകണം


