കാലാനുസൃതമായ സേവന നിരക്ക് പരിഷ്കരണം ഉടനടി നടപ്പാക്കണം - പാലക്കാട് ഫേസ് (ഫോറം ഓഫ് അക്ഷയ സെൻറർ എൻ്റർപ്രണേഴ്സ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു
കാലാനുസൃതമായ സേവന നിരക്ക് പരിഷ്കരണം ഉടനടി നടപ്പാക്കണം - പാലക്കാട് ഫേസ് (ഫോറം ഓഫ് അക്ഷയ സെൻറർ എൻ്റർപ്രണേഴ്സ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു
കാലാനുസൃതമായ സേവന നിരക്ക് പരിഷ്കരണം ഉടനടി നടപ്പാക്കണം - പാലക്കാട് ഫേസ് (ഫോറം ഓഫ് അക്ഷയ സെൻറർ എൻ്റർപ്രണേഴ്സ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു
ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രനേഴ്‌സ് (ഫേസ്) ജില്ലാ സമ്മേളനം ഒറ്റപ്പാലം രാജ് റിട്രീറ്റ് ഹാളിൽ വച്ച് നടന്നു. ജില്ലാ പ്രസിഡൻ്റ് പ്രദീപ് മംഗലത്ത് അധ്യക്ഷനായ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് സ്റ്റീഫൻ ജോൺ ഉൽഘാടനം ചെയ്തു. അക്ഷയയുടെ നിലനിൽപ്പിന് തന്നെ ഭീഷണി ആവുന്നതരത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളെയും നേരിടാനും തരണം ചെയ്യാനും കൂട്ടായ്മയിലൂടെ മാത്രമേ സാധിക്കൂ എന്നും അതിനു ഫേസ് ഇന്ന് പ്രാപ്തരാണ് എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ, സംസ്ഥാന ട്രഷറർ സി വൈ നിഷാന്ത് ,ജില്ലാ സെക്രട്ടറി ഷമീർ വണ്ടാഴി, ജില്ലാ ട്രഷറർ കുഞ്ഞിമൊയ്തു, അക്ഷയ കെയർ ട്രസ്റ് ജില്ലാ കോർഡിനേറ്റർ അബ്ബാസ് എ എന്നിവർ സംസാരിച്ചു .
2025-27 വർഷത്തേക്ക് ഉള്ള ജില്ല ഭരണ സമിതി തിരഞ്ഞെടുത്തു. പ്രദീപ് മംഗലത്ത് (പ്രസിഡൻ്റ്), ഷെമീർ വണ്ടാഴി (സെക്രട്ടറി), അർച്ചന പി നായർ(ട്രഷറർ) വൈസ് പ്രസിഡൻ്റുമാരായി അബ്ബാസ് എ, ശ്രീധരൻ എം എന്നിവരെയും ജോയിൻ്റ്. സെക്രട്ടറിമാരായി ബിന്ദു വത്സലൻ, സെബു സദക്കത്തുള്ള എന്നിവരെയും തിരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രദീപ് മംഗലത്ത്, ഷെമീർ വണ്ടാഴി, അർച്ചന പി നായർ, കുഞ്ഞിമൊയ്തു ടി , ശ്രീകല സുധീഷ്, ശ്രീധരൻ എം, അബ്ബാസ് എ എന്നിവയെയും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ്രദീപ് മംഗലത്ത്, ഷമീർ വണ്ടാഴി എന്നിവരെയും തിരഞ്ഞെടുത്തു.
ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ്രദീപ് മംഗലത്ത്, ഷെമീർ വണ്ടാഴി, അർച്ചന പി നായർ, സുദീപ് പിഷാരോടി, ശ്രീധരൻ എം, ശ്രീകല സുധീഷ്, കുഞ്ഞിമൊയ്തു ടി, ബാലസുബ്രഹ്മണ്യൻ യു, സഞ്ജയ് പി സി, മനോജ് പി തെങ്കര, ദീപ അനു, സുനിത മാത്തൂർ, സുഭന ജി, വിദ്യ കെ ആർ, സെബു സദക്കത്തുള്ള, അബ്ബാസ് എ, ബിന്ദു വത്സലൻ എന്നിവരെയും തിരഞ്ഞെടുത്തു