സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം
സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2026 വർഷത്തെ പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്വയംഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. വിശദാംശങ്ങൾ https://schemes.envt.kerala.gov.in/award/home ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധ രേഖകളും വെബ്പോർട്ടൽ മുഖാന്തിരം മാർച്ച് 31 ന് മുൻപായി സമർപ്പിക്കണം.


