പ്രീ-മെടിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

Aug 5, 2026
പ്രീ-മെടിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന സെൻട്രൽ പ്രീമെട്രിക്ക് സ്കോളർഷിപ്പിന് (Central Prematric Scholarship Component-1) അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 ആഗസ്റ്റ് 15. കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപ വരെയുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കുവാൻ കഴിയുകയുളളൂ. അപേക്ഷ സമർപ്പിക്കുന്നതിന് ആധാർ സീഡഡ് ബാങ്ക് അക്കൌണ്ട് നിർബന്ധമാണ്. ഭിന്നശേഷിയുള്ളവരും ഹോസ്റ്റലർ ആയിട്ടുള്ളവരും ആയത് സംബന്ധിച്ച് സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുളളതും ഇ-ഗ്രാൻറ്റ്സ് മുഖേന സ്കോളർഷിപ്പ് കൈപ്പറ്റുന്നതുമായ അംഗീകൃത UDISE കോഡ് ഉളള സർക്കാർ/എയ്‌ഡഡ് /അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. 2026-27 വർഷം ക്ലാസ്സ് 9 ൽ പഠിക്കുന്നവർ മാത്രം പുതുതായി അപേക്ഷ സമർപ്പിച്ചാൽ മതി. എന്നാൽ 2025-26 വർഷം ക്ലാസ്സ് 9 ൽ അപേക്ഷിക്കത്തവർക്ക് 2026-27 വർഷം ക്ലാസ്സ് 10 ലേക്ക് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ളോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ആഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484-2422256.