വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി അക്ഷയ സംരംഭകൻ

Sep 2, 2024
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി അക്ഷയ സംരംഭകൻ

 പത്തനംതിട്ട മുനിസിപ്പാലിറ്റി അക്ഷയ സംരംഭകൻ ഷാജഹാൻ ടി എ ആണ്  വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്…..

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനിസിസ് ത്രൂ മാജിക് എന്ന വിഭാഗത്തിലാണ് ദിൽബർ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്…..
നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ഹിപ്നോ ഹാൻസ് അക്കാദമിയുടെ ഭാഗമായാണ് ദിൽബർ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്
ഷാജഹാനെ കേരളത്തിലെ മികച്ച സംരംഭകനായി പല തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, ഐ എം ജി അവാർഡ്, സ്കോച്ച് അവാർഡ് (ന്യൂഡൽഹി)എന്നിവ ലഭിച്ചിട്ടുണ്ട്

ഐഎസ്ഒ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെ അക്ഷയ സംരംഭകൻ കൂടിയായ ഷാജഹാൻ കേരളത്തിലെ അക്ഷയ സംരംഭകരുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ഇ വോയിസ്‌ ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് ന്റെ ഡയറക്ടറും അക്ഷയ ന്യൂസ്‌ കേരളയുടെ ജില്ലാ കോർഡിനേറ്റർ കൂടിയാണ്
തന്റെ പ്രവർത്തനം കൊണ്ട് അക്ഷയ സംരംഭകർക്ക് എന്നും പ്രചോദനമായികൊണ്ടിരിക്കുന്ന ഷാജഹാന് അക്ഷയ ന്യൂസ്‌ കേരളയുടെ അഭിനന്ദനങ്ങൾ....

Prajeesh N K MADAPPALLY