സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
സ്വർണവില 200 രൂപ കുറഞ്ഞ് പവൻ വില 53,360 രൂപയിലെത്തി
കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് പവൻ വില 53,360 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 6,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ആഗസ്റ്റ് മാസത്തിലെ അവസാന ദിനമായ ശനിയാഴ്ച 53,560 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ വില ഞായറാഴ്ചയും തുടർന്നു. 53,640 രൂപയായിരുന്നു വെള്ളിയാഴ്ച പവന്‍റെ വില.
ആഗസ്റ്റ് മാസത്തിൽ രണ്ടു തവണ ഏറ്റവും കൂടിയ വിലയിലേക്കും രണ്ടു തവണ ഏറ്റവും കുറഞ്ഞ വിലയിലേക്കും സ്വർണവില എത്തിയിരുന്നു.