ജോലി ഒഴിവ്
താത്കാലിക ഒഴിവ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി.രജിസ്ട്രേഷൻ (പെർമനന്റ്) എന്നിവയാണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി 2026 ജനുവരി 31ന് 62 വയസ്സ് കവിയരുത്. ശമ്പളം 50,000 രൂപ. പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ജി.എൻ.എം, ബി.എസ്.സി. നഴ്‌സിങ്ങ്, ബി.സി.സി.പി.എൻ കോഴ്‌സ് എന്നിവ പാസായിരിക്കണം. കേരള നഴ്‌സ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി 2026 ജനുവരി 31ന് 40 വയസ്സ് കവിയരുത്. ശമ്പളം 20,500 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം മാർച്ച് അഞ്ചിന് ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ ഹാജരാകണം. മെഡിക്കൽ ഓഫീസറുടെ തസ്തികയിലേക്ക് രാവിലെ 10.30നും പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഉച്ചക്ക് രണ്ട് മണിക്കുമാണ് അഭിമുഖം. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഒഴിവ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജെ.പി.എച്ച്.എൻ, ആർ.ബി.എസ്.കെ നഴ്‌സ് എന്നീ വിഭാഗത്തിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെ.പി.എച്ച്.എൻ ബിരുദം, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ (പെർമനന്റ്) ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി ഫെബ്രുവരി 28ന് 40 വയസ്സ് കവിയരുത്. ശമ്പളം 17,000 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 11ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ആരോഗ്യകേരളം വെബ്ബ്സൈറ്റിൽ https://forms.gle/8oC7nJBKJcq2w55p7 എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കണം. ജനന തിയ്യതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഓൺലൈൻ ലിങ്കിൽ അപ് ലോഡ് ചെയ്യേണ്ടതും അഭിമുഖത്തിന് നേരിട്ട് ഹാജരാക്കേണ്ടതുമാണ്. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കില്ല. Ph: 0487 2325824


