കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഫെബ്രുവരി അവസാന വാരം തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഫെബ്രുവരി അവസാന വാരം തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'യൂത്ത് വെല്‍ബീംഗ് ആന്‍ഡ് ലൈഫ് സ്റ്റൈല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ്:എമേര്‍ജിംഗ് ട്രെന്‍ഡ്‌സ്, പ്രോസ്‌പെക്ട്‌സ് ആന്‍ഡ് ചലഞ്ചസ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുവാന്‍ താല്പര്യമുള്ള 18നും 40 നും മധ്യേ' പ്രായമുള്ള യുവജനങ്ങള്‍ ഫെബ്രുവരി 18 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. ഈ വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ [email protected] എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷനുമായി ബന്ധപ്പെടുക (ഫോണ്‍: 8086987262, 0471-2308630)


