അപേക്ഷകളിൽ തിരുത്തൽ വരുത്താനുള്ള തിയതി നീട്ടി
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. അപേക്ഷകളിൽ തിരുത്തലുകൾ ആവശ്യമുള്ളവർക്കായി തിരുത്തൽ നടത്തുന്നതിനുള്ള അവസാന തീയതി ജൂൺ 12 ആയി ദീർഘിപ്പിച്ചു. www.lbscentre.kerala.gov.in ലെ അപേക്ഷാ പോർട്ടൽ വഴി തിരുത്തൽ നടത്താം. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് അനുസരിച്ചാണ് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത്. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.


