അക്ഷയ സംരംഭകർ ചെയ്യുന്ന സേവനം മഹത്തരം : അൻവർ സാദത്ത് എം. എൽ. എ

Feb 22, 2025
അക്ഷയ സംരംഭകർ ചെയ്യുന്ന സേവനം മഹത്തരം : അൻവർ സാദത്ത് എം. എൽ. എ
അക്ഷയ സംരംഭകർ ചെയ്യുന്ന സേവനം മഹത്തരം : അൻവർ സാദത്ത് എം. എൽ. എ

             സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങൾ നടത്തുന്ന അക്ഷയ സംരംഭകർ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും അവരുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണണമെന്നും അൻവർ സാദത്ത് എം എൽ എ അഭിപ്രായപ്പെട്ടു. അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രെനേർസ് (FACE) ൻ്റെ അർദ്ധവാർഷിക സമ്മേളനം ആലുവയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . അക്ഷയ സംരംഭകൻ ലക്ഷങ്ങൾ മുടക്കി ആരംഭിച്ച അക്ഷയ സംരംഭം എത്ര വർഷം കഴിഞ്ഞാലും മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്യാൻ അനുവദിക്കാത്തത് നീതീകരിക്കാൻ പറ്റാത്ത ഒന്നാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഫേസ് സംസ്ഥാന പ്രസിഡണ്ട് സ്റ്റീഫൻ ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.പി സദാനന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ നിഷാന്ത് സി. വൈ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ബിന്ദു കെ.വി കണ്ണൂർ സ്മരണാജ്ഞലി അർപ്പിച്ചു.സംസ്ഥാന ഭാരവാഹികളായ സജയകുമാർ, പ്രദീഷ് കോട്ടയം, നസീർ ആലപ്പുഴ, സുദിൽ മുണ്ടാണി, പ്രദീപ് മംഗലത്ത്, ജഫേഴ്സൻ മാത്യു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ തല റിപ്പോർട്ട് പ്രമോദ് കെ.റാം കാസർഗോഡ്, ഷാഫി കണ്ണൂർ, ബിജു കോഴിക്കോട്, മഹർഷ മലപ്പുറം, കുഞ്ഞിമൊയ്തു പാലക്കാട്, സുനിൽ സൂര്യ തൃശ്ശൂർ, രാജശേഖർ ആലപ്പുഴ, റോയ് മോൻ ഇടുക്കി, മനോജ് തോമസ് കോട്ടയം, പ്രീന കൊല്ലം ,പ്രവീൺ തിരുവനന്തപുരം തുടങ്ങിയവർ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മാർട്ടിൻ എറണാകുളം സ്വാഗതവും സതീദേവി നന്ദിയും പറഞ്ഞു.