സ്കൂൾ ബസ് അപകടത്തിൽ പെട്ടു

Jun 3, 2025
സ്കൂൾ ബസ് അപകടത്തിൽ പെട്ടു
സ്കൂൾ ബസ് അപകടത്തിൽ പെട്ടു

തിരുവനന്തപുരം ആറ്റിങ്ങൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു. ഇന്നു രാവിലെ നഗരൂർ വെള്ളല്ലൂർ Govt LP സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് റോഡിൽ നിന്ന് തെന്നി വയലിലേക്ക് വീഴുകയായിരുന്നു. പരിക്ക് ഏറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ചികിത്സയിൽ കഴിയുന്ന കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. 19 കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.