ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ശക്തമായി തിരിച്ചു കയറുന്നു...

സെബി LTCG TAX (long term capital gain tax )ഫോറിൻ ഇൻവെസ്റ്റേഴ്സ് ന് ഒഴിവാക്കി കൊടുത്തത് വിദേശ നിക്ഷേപകർക്ക് ശക്തമായി തിരിച്ചു വരാനുള്ള ഊർജം നൽകി.കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസം റെക്കോർഡ് വിൽപ്പന നടത്തിയ ഇവർ ഈ ആഴ്ച മാത്രം 30000 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.

Nov 7, 2026
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ശക്തമായി തിരിച്ചു കയറുന്നു...

 ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ശക്തമായി തിരിച്ചു കയറുന്നതിന്റെ സൂചന നൽകി നിഫ്റ്റി ഓഹരി സൂചിക. ഈ യൊരു ആഴ്ചയിൽ മാത്രം 8.58% (1978 point )തിരിച്ചു പിടിച്ചു 25,030 തിൽ ക്ലോസ് ചെയ്തു.ഈ വർഷം മാർച്ച്‌ ന് ശേഷം ആദ്യമായാണ് നിഫ്റ്റി 25000 പോയിന്റ് ന് മുകളിൽ ക്ലോസ് ചെയ്യുന്നത്. സെൻസെക്സ് ആകട്ടെ  9% നേട്ടത്തിൽ  81,028 പോയിന്റിൽ ക്ലോസ് ചെയ്തു. ഈ ഒരാഴ്ച കൊണ്ട് മാത്രം നിക്ഷേപകരുടെ നേട്ടം 28 ലക്ഷം കോടിയാണ്.


ഇനിയും മുന്നേറുമോ...?

അതേ എന്ന് പറയാനുള്ള പ്രധാന കാരണം വിദേശ നിക്ഷേപകരുടെ തിരിച്ചു വരവാണ്. ഒരാഴ്ചയായി അവർ വാങ്ങൽ മൂഡിലാണ്.കൂടാതെ നിഫ്റ്റി ഇപ്പോഴും സർവ്വ കാല ഉയരത്തിൽ നിന്നും 9% ത്തോളം താഴെയാണ്. അതായത് ഇനിയും റിക്കവർ ചെയ്യാനുള്ള സ്പേസ് ഉണ്ട് എന്നർത്ഥം.കൂടാതെ ക്രൂഡിന്റെ വില 95 ഡോളറിൽ താഴെ നിൽക്കുന്നു എന്നതും പോസറ്റീവ് ആണ്.

കറക്ഷൻ വരാനുള്ള സാധ്യത.

ഏഴു ദിവസം തുടർച്ചയായി കയറിയത് കൊണ്ട് ഒരു ചെറിയ രീതിയിൽ പ്രോഫിറ്റ് ബുക്കിങ് ന് സാധ്യത നിലനിൽക്കുന്നു. ക്രൂഡ് വീണ്ടും കയറിയാൽ, ഇറാൻ ഡീൽ നടന്നില്ലെങ്കിൽ ഇപ്പോയുള്ള റാലി പൊട്ടുകയും മാർക്കറ്റ് താഴോട്ട് വരികയും ചെയ്യും. ഫെഡ് റേറ്റ് കൂട്ടാൻ സാധ്യതയുള്ളതും ഒരു ഭീഷണിയായി നിലനിൽക്കുന്നു. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ശക്തമായി തിരിച്ചു കയറുന്നു. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ശക്തമായി തിരിച്ചു കയറുന്നതിന്റെ സൂചന നൽകി നിഫ്റ്റി ഓഹരി സൂചിക. ഈ യൊരു ആഴ്ചയിൽ മാത്രം 8.58% (1978 point )തിരിച്ചു പിടിച്ചു 25,030 തിൽ ക്ലോസ് ചെയ്തു.ഈ വർഷം മാർച്ച്‌ ന് ശേഷം ആദ്യമായാണ് നിഫ്റ്റി 25000 പോയിന്റ് ന് മുകളിൽ ക്ലോസ് ചെയ്യുന്നത്. സെൻസെക്സ് ആകട്ടെ  9% നേട്ടത്തിൽ  81,028 പോയിന്റിൽ ക്ലോസ് ചെയ്തു. ഈ ഒരാഴ്ച കൊണ്ട് മാത്രം നിക്ഷേപകരുടെ നേട്ടം 28 ലക്ഷം കോടിയാണ്. പെട്ടെന്നുള്ള മുന്നേറ്റത്തിന്റെ കാരണം നോക്കാം 

സെബി LTCG TAX (long term capital gain tax )ഫോറിൻ ഇൻവെസ്റ്റേഴ്സ് ന് ഒഴിവാക്കി കൊടുത്തത് വിദേശ നിക്ഷേപകർക്ക് ശക്തമായി തിരിച്ചു വരാനുള്ള ഊർജം നൽകി.കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസം റെക്കോർഡ് വിൽപ്പന നടത്തിയ ഇവർ ഈ ആഴ്ച മാത്രം 30000 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.

അമേരിക്കയിൽ നടന്ന ഇടകാല തിരഞ്ഞെടുപ്പിൽ ട്രമ്പിന് ഏറ്റ കനത്ത തിരിച്ചടി ഇറാൻ യുദ്ധം അവസാനിക്കുമെന്ന പ്രതീതി നിക്ഷേപകരിൽ ഉണ്ടാക്കി.ഇത് എണ്ണ വിലയിൽ ഗണ്യമായ കുറവ് വരുത്തി.ഏകദേശം 16% ത്തോളം കുറവാണ് ഈ ഒരാഴ്ച എണ്ണവിലയിൽ സംഭവിച്ചത്. എണ്ണ വില കുറഞ്ഞതോടെ പണപ്പെരുപ്പം കുറയുമെന്നും ഇത് കമ്പനികളുടെ ലാഭം ഉയർത്തുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ ഓഹരികൾ വാങ്ങി കൂട്ടി.കൂടാതെ ട്രമ്പിന്റ താരിഫ് ഭീഷണി കുറയുമെന്ന പ്രതീക്ഷയും വിപണിയിൽ ഉണർവ് സൃഷ്ടിച്ചു.

ഓഹരി സൂചികയിലെ ഭീമനായ റീലയൻസ് ഓഹരിയിലെ റെക്കോർഡ് ലാഭവും ഓഹരി വിപണിയിൽ പുത്തനുണർവിന്റെ തരംഗം തീർത്തു. ഒറ്റ ദിവസം മാത്രം 11.64% നേട്ടമാണ് ഓഹരിയി ഉണ്ടാക്കിയത്.

 ഇനിയും മുന്നേറുമോ...?

അതേ എന്ന് പറയാനുള്ള പ്രധാന കാരണം വിദേശ നിക്ഷേപകരുടെ തിരിച്ചു വരവാണ്. ഒരാഴ്ചയായി അവർ വാങ്ങൽ മൂഡിലാണ്.കൂടാതെ നിഫ്റ്റി ഇപ്പോഴും സർവ്വ കാല ഉയരത്തിൽ നിന്നും 9% ത്തോളം താഴെയാണ്. അതായത് ഇനിയും റിക്കവർ ചെയ്യാനുള്ള സ്പേസ് ഉണ്ട് എന്നർത്ഥം.കൂടാതെ ക്രൂഡിന്റെ വില 95 ഡോളറിൽ താഴെ നിൽക്കുന്നു എന്നതും പോസറ്റീവ് ആണ്.

കറക്ഷൻ വരാനുള്ള സാധ്യത.

ഏഴു ദിവസം തുടർച്ചയായി കയറിയത് കൊണ്ട് ഒരു ചെറിയ രീതിയിൽ പ്രോഫിറ്റ് ബുക്കിങ് ന് സാധ്യത നിലനിൽക്കുന്നു. ക്രൂഡ് വീണ്ടും കയറിയാൽ, ഇറാൻ ഡീൽ നടന്നില്ലെങ്കിൽ ഇപ്പോയുള്ള റാലി പൊട്ടുകയും മാർക്കറ്റ് താഴോട്ട് വരികയും ചെയ്യും. ഫെഡ് റേറ്റ് കൂട്ടാൻ സാധ്യതയുള്ളതും ഒരു ഭീഷണിയായി നിലനിൽക്കുന്നു.

Prajeesh N K MADAPPALLY