സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
സയന്‍സ് പ്രധാന വിഷയമായി പ്ലസ് ടുവോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ന്യൂഡൽഹി : കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്). ഇന്നാണ് (ഓഗസ്റ്റ് 31) അപേക്ഷിക്കുന്നതിനുള്ള ആദ്യ തീയതി. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 1,130 ഒഴിവുകളാണുള്ളത്. സയന്‍സ് പ്രധാന വിഷയമായി പ്ലസ് ടുവോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കോ അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം
1) സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2) ഹോംപേജിലെ ലോഗിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
3) ന്യൂ രജിസ്‌ട്രേഷന്‍ സെലക്ട് ചെയ്യുക
4) ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുക
5) പേമെന്റ് നടത്തിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക