നേവിയില്‍ 741 സിവിലിയന്‍ ഒഴിവുകള്‍

ഭിന്നശേഷിക്കാര്‍ക്കും ഈ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം

Jul 31, 2024
നേവിയില്‍ 741 സിവിലിയന്‍ ഒഴിവുകള്‍
741-civilian-vacancies-in-navy

ന്യൂഡൽഹി : നേവിയിലെ സിവിലിയന്‍ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന ഇന്ത്യന്‍ നേവി സിവിലിയന്‍ എന്‍ട്രന്‍സ് ടെസ്റ്റിന് (ഇന്‍സെറ്റ്-01/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ്-ബി വിഭാഗത്തില്‍ പെടുന്ന ചാര്‍ജ്മാന്‍, ഗ്രൂപ്പ് സി വിഭാഗത്തില്‍ പെടുന്ന സീനിയര്‍ ഡ്രോട്ട്സ്മാന്‍, ട്രേഡ്സ്മാന്‍മേറ്റ് തസ്തികകളിലായി 741 ഒഴിവാണുള്ളത്. ഇതില്‍ 444 ഒഴിവ് ഫയര്‍മാന്‍ തസ്തികയിലാണ്. ഭിന്നശേഷിക്കാര്‍ക്കും ഈ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. തസ്തിക തിരിച്ച് വിശദവിവരങ്ങള്‍ ചുവടെ.ചാര്‍ജ്മാന്‍: ഒഴിവ്-29 (അമ്യുണിഷന്‍ വര്‍ക്ക് ഷോപ്പ്-1, ഫാക്ടറി-10, മെക്കാനിക്-18). യോഗ്യത- ഫിസിക്‌സ്/ കെമിസ്ട്രി/ മാത്തമാറ്റിക്‌സ് ഉള്‍പ്പെട്ട സയന്‍സ് ബിരുദം. അല്ലെങ്കില്‍ കെമിക്കല്‍ / ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. അല്ലെങ്കില്‍ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 35,400-1,12,400 രൂപ. പ്രായം: മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് 30 കവിയരുത്. മറ്റ് വിഭാഗങ്ങളില്‍ 18-25 വയസ്സ്.

ട്രേഡ്സ്മാന്‍ മേറ്റ്: ഒഴിവ്-161 (വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-135, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-15, സതേണ്‍ കമാന്‍ഡ്-11). യോഗ്യത: പത്താം ക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. ശമ്പളം: 18,000-56,900 രൂപ. പ്രായം: 18-25 വയസ്സ്.

പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍: ഒഴിവ്-18 (വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-17, സതേണ്‍ നേവല്‍ കമാന്‍ഡ്-1). യോഗ്യത: പത്താം ക്ലാസ് വിജയം. ഹിന്ദി/ പ്രാദേശികഭാഷയില്‍ അറിവുണ്ടായിരിക്കണം. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-25 വയസ്സ്.

കുക്ക്: ഒഴിവ്-9 (സതേണ്‍ നേവല്‍ കമാന്‍ഡ്-9). യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-25 വയസ്സ്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: ഒഴിവ്-16 (സതേണ്‍ കമാന്‍ഡ്-16). യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം/ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. ശമ്പളം: 18,000-56,900 രൂപ. പ്രായം: 18-25 വയസ്സ്.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. കായികതാരങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. മറ്റു വിഭാഗങ്ങളിലെ ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്: വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 295 രൂപ ഓണ്‍ലൈനായി അടയ്ക്കണം.

പരീക്ഷ: ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും നടത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങള്‍ ലഭിക്കും. ഒന്നരമണിക്കൂറാണ് പരീക്ഷാസമയം. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവേര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയായിരിക്കും വിഷയങ്ങള്‍. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 2. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.