പൗരത്വ ചട്ടങ്ങളിൽ മാറ്റം; ഒസിഐ നടപടികൾ ഡിജിറ്റലാവും, കുട്ടികളുടെ പാസ്‌പോർട്ട് നിബന്ധനയിലും

May 1, 2026
പൗരത്വ ചട്ടങ്ങളിൽ മാറ്റം; ഒസിഐ നടപടികൾ ഡിജിറ്റലാവും, കുട്ടികളുടെ പാസ്‌പോർട്ട് നിബന്ധനയിലും
citizens-rules

ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് നൽകുന്ന ഒ സി ഐ (Overseas Citizen of India) കാർഡുകൾക്കും അവരുടെ പൗരത്വ അപേക്ഷകൾക്കും പുതിയ ചട്ട ഭേദഗതികൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 'പൗരത്വ (ഭേദഗതി) ചട്ടങ്ങൾ, 2026' പ്രകാരം പഴയ പേപ്പർ അധിഷ്ഠിത നടപടിക്രമങ്ങൾ ഒഴിവാക്കി പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ് എന്നാണ് വിശദീകരണം. വിമാനത്താവളങ്ങളിലും യാത്രകളിലും ബയോ മെട്രിക്സ് ഉപയോഗിച്ചുള്ള പരിശോധനകളാവും നേരിടേണ്ടി വരിക.

1. പൂർണ്ണമായും ഡിജിറ്റൽ അപേക്ഷകൾ (e-OCI): ഇനിമുതൽ ഒ.സി.ഐ രജിസ്ട്രേഷൻ, കാർഡ് റദ്ദാക്കൽ തുടങ്ങിയ എല്ലാ അപേക്ഷകളും https://ociservices.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. പഴയതുപോലെ രേഖകളുടെ രണ്ട് പകർപ്പുകൾ (in duplicate) സമർപ്പിക്കേണ്ട ആവശ്യമില്ല. അപേക്ഷകർ ഫിസിക്കൽ കാർഡിന് പകരം ഇനി 'ഇലക്ട്രോണിക് ഒ സി ഐ' (e-OCI) രജിസ്ട്രേഷൻ രേഖ ഉപയോഗിക്കണം.

2. ഒരു സമയം ഒറ്റ പാസ്പോര്‍ട് കുഞ്ഞുങ്ങൾക്കം: വിദേശത്ത് ജനിച്ച ഇന്ത്യൻ വംശജരായ കുട്ടികളുടെ പൗരത്വ അപേക്ഷകളിൽ പുതിയ നിബന്ധന ചേർത്തു. ഒരു കുട്ടിക്ക് ഇന്ത്യൻ പാസ്‌പോർട്ടിനൊപ്പം മറ്റൊരു രാജ്യത്തിന്റെയും പാസ്‌പോർട്ട് ഒരേസമയം കൈവശം വെക്കാൻ അനുവാദമുണ്ടാകില്ല. കുട്ടിക്ക് മറ്റൊരു രാജ്യത്തിന്റെ പാസ്‌പോർട്ട് ഇല്ലെന്ന് രക്ഷിതാക്കൾ ഇന്ത്യൻ കോൺസുലേറ്റിൽ സത്യപ്രസ്താവന നൽകേണ്ടതുണ്ട്.

3. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സംവിധാനം: ഒ സി ഐ അപേക്ഷകർക്ക് 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ പ്രോഗ്രാമിൽ' ചേരാം എന്ന നിബന്ധന വെച്ചു. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന ബയോമെട്രിക് വിവരങ്ങൾ വഴി വിമാനത്താവളങ്ങളിൽ വേഗത്തിലുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കും. അതായത് കുട്ടികളുടെ പൗരത്വ റജിസ്ട്രേഷൻ നത്തുമ്പോൾ രക്ഷിതാക്കളും ഈ അപേക്ഷയുടെ കൂടെ ബയോമെട്രിക് പരിശോധനയുടെ പരിധിയിലാവും.

4. അപ്പീൽ നൽകാനുള്ള അവകാശം: ഒ.സി.ഐ അല്ലെങ്കിൽ പൗരത്വ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ, ആ തീരുമാനം എടുത്ത ഉദ്യോഗസ്ഥനേക്കാൾ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥന് അപ്പീൽ നൽകണമെന്ന് പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് അപേക്ഷകന് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരവും (Right to be heard) ഉണ്ടാവും.

1955-ലെ പൗരത്വ നിയമത്തിൽ 2005-ൽ വരുത്തിയ ഭേദഗതിയിലൂടെയാണ് ഒ.സി.ഐ പദ്ധതി അവതരിപ്പിച്ചത്. 1950 ജനുവരി 26-നോ അതിനുശേഷമോ ഇന്ത്യൻ പൗരന്മാരായിരുന്നവർക്കും അല്ലെങ്കിൽ ആ തീയതിയിൽ പൗരത്വത്തിന് അർഹതയുള്ളവർക്കുമാണ് ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരായി (OCI) രജിസ്റ്റർ ചെയ്യാൻ അനുമതിയുള്ളത്.

പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ഈ ആനുകൂല്യം ഒന്നും തന്നെ ലഭിക്കില്ല.

ഒ.സി.ഐ പദവി ഉപേക്ഷിക്കുന്ന വ്യക്തികൾ തങ്ങളുടെ പക്കലുള്ള ഒറിജിനൽ ഫിസിക്കൽ കാർഡ് അടുത്തുള്ള ഇന്ത്യൻ മിഷനിലോ, പോസ്റ്റിലോ അല്ലെങ്കിൽ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ (FRRO) തിരിച്ചേൽപ്പിക്കണം. സർക്കാർ ഒ.സി.ഐ പദവി റദ്ദാക്കുന്ന സാഹചര്യത്തിലും ഫിസിക്കൽ കാർഡ് തിരികെ നൽകേണ്ടതാണ്. കാർഡ് തിരികെ നൽകിയില്ലെങ്കിലും അത് ഔദ്യോഗികമായി റദ്ദാക്കിയതായി പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരമുണ്ട്. ഇലക്ട്രോണിക് ഒ.സി.ഐ (e-OCI) ഉള്ളവരുടെ കാര്യത്തിൽ, ഡിജിറ്റൽ രജിസ്ട്രേഷൻ സർക്കാരിന് അതിന്റെ രേഖകളിൽ നിന്ന് റദ്ദാക്കാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.