ഡി​ജോ കാ​പ്പ​ൻ അ​ന്ത​രി​ച്ചു

May 1, 2026
ഡി​ജോ കാ​പ്പ​ൻ അ​ന്ത​രി​ച്ചു
dijo kappan

കോ​ട്ട​യം: പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഡി​ജോ കാ​പ്പ​ൻ(68) അ​ന്ത​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ, ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പൗ​രാ​വ​കാ​ശ​ത്തി​നാ​യി നി​ര​ന്ത​രം പോ​രാ​ടി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഡി​ജോ കാ​പ്പ​ൻ. സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും വ​ഴി​മാ​റി ജ​ന​സേ​വ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യ ഡി​ജോ കാ​പ്പ​ന് വ​ലി​യ സൗ​ഹൃ​ദ​വ​ല​യ​മു​ണ്ടാ​യി​രു​ന്നു. കെ​എ​സ്‌​സി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ച്ച​ത്.

സെ​ന്‍റ​ർ ഫോ​ർ ക​ൺ​സ്യൂ​മ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സ്ഥാ​പി​ച്ച ഡി​ജോ കാ​പ്പ​ൻ, ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹം കൂ​ടു​ത​ൽ പോ​രാ​ടി​യ​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.