ചികിത്സാ വിവരങ്ങൾ അറിയിക്കാൻ സംവിധാനം
രോഗാവസ്ഥയും ചികിത്സാ വിവരങ്ങളും ഒപ്പമുള്ളവരെ പ്രധാന ഡോക്ടർമാർ യഥാസമയം അറിയിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംവിധാനം ഒരുക്കും
ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ രോഗാവസ്ഥയും ചികിത്സാ വിവരങ്ങളും ഒപ്പമുള്ളവരെ പ്രധാന ഡോക്ടർമാർ യഥാസമയം അറിയിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംവിധാനം ഒരുക്കും. എച്ച്.സലാം എം.എൽ.എ, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം.