എന്യൂമറേറ്റര്‍; അപേക്ഷിക്കാം
കോട്ടയം ജില്ലയിൽ ഫിഷറീസ് വകുപ്പിന്‍റെ ഇൻലാൻഡ് ക്യാച്ച് അസസ്മെന്‍റ് സർവേ, വിവരശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് കരാർ അടിസ്ഥാനത്തിൽ എന്യുമറേറ്ററെ തിരഞ്ഞെടുക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 21 -36 വയസ്. വിശദമായ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുടെ പകർപ്പ്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ സഹിതമുള്ള അപേക്ഷ നവംബർ ഏഴിനു വൈകുന്നേരം അഞ്ചിനു മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ കോട്ടയം കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസില്‍ ലഭിക്കും. ഫോൺ- 0481-2566823


