പ്രൊപ്പോസൽ ക്ഷണിച്ചു
സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികളിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികൾക്കായി 2027 NEET/ JEE പ്രവേശന പരീക്ഷയ്ക്ക് മുൻപായി ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രത്യേക പരീക്ഷ പരിശീലനം നടത്തുന്നതിനായി ഈ മേഖലയിൽ 10 വർഷം മുൻ പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും പ്രൊപോസൽ ക്ഷണിച്ചു. പ്രവേശന പരീക്ഷയ്ക്കു തൊട്ടു മുൻപ് വരെ പരിശീലനം നൽകണം. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേക താമസ സൗകര്യവും, ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കണം. ഈ മേഖലയിലുള്ള മുൻ പരിചയം, വിദ്യാർഥികൾക്ക് നൽകുന്ന പഠന പുസ്തകങ്ങൾ, ഇവയുടെ ഗുണ നിലവാരം, മുൻകാല വിജയ ശതമാനം, പ്രവേശനം ലഭിച്ചിട്ടുള്ള (MBBS & Allied Courses) വിദ്യാർഥികളുടെ എണ്ണം, സ്ഥാപനത്തിൽ മുൻപ് പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ പഠിച്ചിട്ടുണ്ടങ്കിൽ അവരുടെ വിജയ ശതമാനം തുടങ്ങിയവ പരിഗണിച്ചാകും സ്ഥാപനത്തെ തിരഞ്ഞെടുക്കുക. പ്രൊപ്പോസലിൽ Course fee & Study material Fee, Accommodation Expence, Cost of Food എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 5 വൈകിട്ട് 3 വരെ. ഇത് സംബന്ധിച്ച പ്രീ ബിഡ് മീറ്റിങ് ഓഗസ്റ്റ് 5 ഉച്ചയ്ക്ക് 3.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽവിവരങ്ങൾക്ക് വികാസ് ഭവനിലെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റുമായി ബന്ധപ്പെടാം. ഫോൺ: 0471 - 2303229, 0471-2304594.


