സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷിക്കാം

Aug 7, 2026
സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷിക്കാം

2026-27 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള രണ്ടാമത്തെ സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് ആഗ്രഹിക്കുന്ന ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അവരുടെ പേര് വിവരങ്ങൾ, ഔദ്യോഗിക മേൽവിലാസം, പെൻ നമ്പർ എന്നിവ ഉൾപ്പെടെ അപേക്ഷകൾ ആഗസ്റ്റ് 10 നകം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർ സെക്കൻഡറി വിഭാഗം) ഔദ്യോഗിക ഇ-മെയിൽ വിലാസമായ [email protected] ലേക്ക് അയക്കണം.